പുകവലി ആരോഗ്യത്തിന് ഹാനികരം ആണോ? Is smoking harmful to health?

Spread the love

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ഇത് നമ്മൾ പണ്ടുമുതലേ കേൾക്കുന്ന ഒരു കാര്യമാണ്. പുക ഒരാൾ വലിക്കുന്ന സമയത്ത് അസറ്റോൺ, ടാർ , നിക്കോട്ടിംഗ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ അയ്യായിരത്തിലധികം കെമിക്കലുകൾ ആണ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. അപ്പോൾ ഇത്രയും അധികം കെമിക്കലുകൾ ഒരാളുടെ ശരീരത്തിന് അകത്തേക്ക് കയറുമ്പോൾ അതെന്തായാലും പ്രശ്നങ്ങളുണ്ടാക്കും എന്നതിൽ ഒരു സംശയവുമില്ല. ചിലത് പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാൽ മറ്റു ചിലത് കാലങ്ങൾ കഴിയുമ്പോൾ പുകവലിക്കുന്ന ആളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇനിയെങ്ങനെയാണ് പുകവലി നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്ന് നോക്കാം. ആദ്യമായി തലച്ചോറിലേക്ക് നോക്കുകയാണെങ്കിൽ സിഗരറ്റ് വലിച്ച് പത്ത് മിനിറ്റിനുള്ളിൽ സിഗരറ്റിനുള്ളിലെ നിക്കോട്ടിൻ തലച്ചോറിൽ എത്തുന്നു. നികോട്ടിൻ തലച്ചോറിൽ എത്തിയശേഷം തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ കൂടുതലായി പുറപ്പെടുവിപ്പിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഡോപാമൈൻ .ഡോപാമൈൻ കൂടുതലായി തലച്ചോറിൽ പുറപ്പെടുവിക്കുമ്പോൾ നമുക്ക് ഒരു സന്തോഷവും ആനന്ദവും ലഭിക്കുന്നു. ഇതിന്റെ മറുവശം എന്നത് നമുക്ക് കൂടുതൽ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നതാണ്. ഇത് മൂലമാണ് നമ്മൾ സിഗരറ്റ് വലി നിർത്താൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരുന്നത്. ഇതുകൊണ്ടാണ് പലർക്കും പുകവലി നിർത്താൻ ശ്രമിക്കുമ്പോൾ anxiety and depression ഒക്കെ ഉണ്ടാവുന്നത്.

പുകവലി ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്നത് പലരുടെയും ചോദ്യമാണ്. ഒരാൾ വലിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഹൃദയ ധമനികളെ ചുരുക്കുന്നു . അതുമൂലം രക്തത്തിൻറെ ഒഴുക്ക് സുഖമായി നടക്കാതെ വരും , രക്ത ധമനികൾക്കും പ്രശ്നമുണ്ടാക്കാറുണ്ട്. ഇത് ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതിന് സ്ട്രോക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നു.

സിഗരറ്റ് അമിതമായി ഉപയോഗിക്കുന്നവരിൽ സ്പേം കൗണ്ടിൽ കുറവുണ്ടാകുന്നു, കൂടാതെ ഇറക്ഷൻ പ്രോബ്ലംസ് കണ്ടുവരുന്ന.ഇത് സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള ശേഷി കുറയുന്നതായും പഠനങ്ങൾ പറയുന്നു. സിഗരറ്റ് വലി ഈ അവയവങ്ങളെ മാത്രമല്ല ബാധിക്കുന്നത്. ഏറ്റവും കൂടുതലായി നമ്മുടെ പല്ലിനെയും ബാധിക്കുന്നു. വസ്തുക്കൾ നമ്മുടെ പല്ലിൽ അടിഞ്ഞു കൂടുകയും നിറവ്യത്യാസം ഉണ്ടാക്കുകയും പിന്നീട് നശിച്ചു പോകുന്നതിനും കാരണമാകുന്നു.

പലർക്കും തലവേദന , ഉറക്കക്കുറവ് എന്നിവ ഉണ്ടാവാറുണ്ട്.എന്നാൽ നമ്മൾ സിഗരറ്റ് വലി നികൊടെക്സ് പോലെ ഉള്ള ച്യൂയിംഗ് ഗം ഉപയോഗിച്ച് അവസാനിപ്പിക്കാറുണ്ട്. നമ്മൾ സിഗരറ്റിനുള്ള ഉള്ള നിക്കോട്ടിന് പകരമായി പുറത്ത് നിന്നുള്ള നികോടിൻ നമ്മുടെ ശരീരത്തിൽ നൽകുകയും, അത് ഉപയോഗിച്ച് കുറേശെയായി സിഗരറ്റിനോടുള്ള ഡിപെൻഡൻസി ഇല്ലാതാക്കുകയും, സിഗരറ്റ് വലിയിൽ നിന്നും നമ്മൾ പുറത്ത് വരികയും ആണ് ചെയ്യുന്നത്. ഇനി കൂടുതലായി നമ്മൾ സിഗരറ്റ് ഉപയോഗിക്കുകയാണെങ്കിൽ അത് തലച്ചോറിലെ രക്തക്കുഴലുകളെ ചുരുക്കുകയും അത് പ്രായമാകുമ്പോൾ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അടുത്തത് നമ്മുടെ ശ്വാസകോശ മാണ് . ശ്വാസകോശത്തിലേക്ക് പുകയെത്തുന്ന സമയത്ത് സുഖപ്പെടുത്തിയെടുക്കാൻ കഴിയാത്ത രോഗങ്ങളിലേക്ക് അത് നമ്മളെ നയിക്കാറുണ്ട്. അങ്ങനെയുള്ള രോഗങ്ങളിൽ പ്രധാനപ്പെട്ട രോഗമാണ് Emphysema ,Chronic bronchitis എന്നിവ . ഏറ്റവും അവസാനമായി ഏറ്റവും മാരകമായ ലങ് കാൻസർ എന്ന അവസ്ഥയിലേക്ക് വരെ പുകവലി നമ്മളെ കൊണ്ടെത്തിക്കാം. നമ്മൾ പുകവലിക്കുന്ന വ്യക്തിയാണെങ്കിൽ നമ്മുടെ കുട്ടികളിലും കൂടെ താമസിക്കുന്നവരിലും ഇതുപോലുള്ള ലക്ഷണങ്ങൾ കണ്ടുവരാനുള്ള സാധ്യത വളരെയേറെയാണ്.

പുകവലി ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്നത് പലരുടെയും ചോദ്യമാണ്. ഒരാൾ വലിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഹൃദയ ധമനികളെ ചുരുക്കുന്നു . അതുമൂലം രക്തത്തിൻറെ ഒഴുക്ക് സുഖമായി നടക്കാതെ വരും , രക്ത ധമനികൾക്കും പ്രശ്നമുണ്ടാക്കാറുണ്ട്. ഇത് ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതിന് സ്ട്രോക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നു.

മൂക്കിലെ നാസാരന്ധ്രങ്ങൾ തകരാറിലാകുന്നതിനും ശ്വസനത്തിലെ ബുദ്ധിമുട്ടുകൾക്കും പുകവലി കാരണമാകുന്നു.സ്ഥിരമായി പുകവലിക്കുന്ന ഒരാൾ ആണെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെ പുകവലി നിർത്തുന്നതാണ് ഏറ്റവും നല്ലത്. പുകവലി എപ്പോഴും ഹാനികരമാണ് നമുക്കും നമ്മുടെ കുടുംബത്തിനും, നമ്മൾ കാരണം മറ്റൊരാളും രോഗികൾ ആവാൻ പാടില്ല. അതുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാം

Check Also

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07-07-23)അവധി.

Spread the love കോഴിക്കോട് ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള …

Leave a Reply

Your email address will not be published. Required fields are marked *

Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos new story
Tallest Waterfalls First 10 presidents of United States INTERNET SEARCH ENGINES Dulquer salman new photos Eiffel Tower old and new photos