ഫ്ലിപ്പർ സീറോ – ഇനിയെന്തും ഹാക്ക് ചെയ്യാം?

Spread the love

know what is flipper zero

ഇന്നത്തെ കാലത്ത് എല്ലാം
വയർലസ്സ് ആണ്, ഫോണുകൾ വൈഫൈ നെറ്റ്‌വർക്കുകൾ എന്തിന് ബാങ്ക് കാർഡുകൾ വരെ ഇന്ന് വയർലസ് ആയി വാർത്താവിനിമയം നടത്തുന്നവയാണ്. ഇതിനെയെല്ലാം ഹാക്ക് ചെയ്യാൻ കുറച്ചധികം സൈബർ സുരക്ഷ അറിവുകൾ നിർബന്ധമാണ് എന്നാൽ ഫ്ലിപ്പർ സീറോ എന്നൊരു കുഞ്ഞൻ ഡിവൈസ് ഇതിനെ എളുപ്പമാക്കി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഫ്ലിപ്പർ സീറോ കാണാൻ ഒരു ചെറിയ കളിപ്പാട്ടം പോലുള്ള ഒരു ഡിവൈസ് ആണ് സൈബർ സുരക്ഷ പ്രൊഫഷണലുകൾക്ക് സുരക്ഷ വീഴ്ചകൾ കണ്ടെത്താൻ ഇത് വളരെ അധിക ഉപകാരപ്പെടും.

ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബ് ഷോറ്സുകളിലും കാണാവുന്ന പ്രാങ്ക് വീഡിയോകളിലൂടെയാണ് ഈ ഡിവൈസ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. പല വീഡിയോകളിലും ഹാക്കർസ് ഈ ഡിവൈസ് ഉപയോഗിച്ച് ഹോട്ടലുകളിലെ CCTV ഓഫ്‌ ചെയ്യുന്നതായും കടകളിലെ സാധനങ്ങളുടെ വില കുറക്കുന്നതായും എല്ലാം കാണാം. ഹാക്കർസ് ഈ ഡിവൈസ് ടാർഗറ്റിനു നേരെ ചൂണ്ടി ഒന്നോ രണ്ടോ തവണ ക്ലിക്ക് ചെയ്യുമ്പോഴേക്കും ഇതൊക്കെ നടക്കുന്നത് കാണാം. മറ്റു ചില വീഡിയോകളിൽ കാറുകൾ സ്റ്റാർട്ട്‌ ചെയ്യുമ്പോഴും സ്മാർട്ട്‌ കാർഡ് ഉപയോഗിക്കുമ്പോഴുമല്ലാം അവ തമ്മിൽ കമ്മ്യൂണിക്കേറ്റു ചെയ്യുന്ന ഫ്രീക്വൻസി ഈ ഡിവൈസ് റെക്കോർഡ് ചെയ്യുന്നതായും ശേഷം റിമോട്ട് ആയും സ്മാർട്ട്‌ കാർഡ് ആയും ഫ്ലിപ്പർ സീറോ യൂസ് ചെയ്യുന്നതുമെല്ലാം കാണാം.

മുകളിൽ ആദ്യം പറഞ്ഞ വീഡിയോകൾ ഫ്ലിപ്പർ സീറോയെ ഒരു ഭയങ്കരൻ ആയി ചിത്രീകരിച്ചുവെങ്കിലും അതെല്ലാം വെറും അതിശയോക്തി മാത്രം ആണ്, കൂടാതെ അവ സ്ക്രിപ്റ്റഡ് കൂടി ആണ്.

എങ്കിലും  ഈ ഡിവൈസ് വളരെ കഴിവുള്ള ഒന്നാണ്, അതേസമയം ഇത് വളരെ വിലകൂടിയ ഒന്ന് കൂടെ ആണ് ,$169 അഥവാ 14000 രൂപ ആണ് ഇതിന്റെ വില .എല്ലാ വയർലെസ് കമ്മ്യൂണിക്കേഷനും മാനിപ്പുലേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും അവ എമിറ്റ് ചെയ്യുന്ന ഫ്രീക്വൻസി ഇതിന് ഇതിന് ഡീറ്റെക്ട് ചെയ്യാനും അത് വായിക്കാനും പറ്റും, ഇത് വഴി ഒരുപാട് ഇൻഫർമേഷൻ ഇതിന് കളക്ട് ചെയ്യാനും പറ്റും.

ഫ്ലിപ്പർ സീറോയ്ക്ക് ചെയ്യാൻ കഴിയുന്ന ചിലത്

  • സെൻസർ ഡാറ്റ ഉപയോഗിച്ച് ഒരു അപരിചിതന്റെ കാറിന്റെ ടയർ പ്രഷർ അറിയാൻ കഴിയും
  •  അനിമൽ മൈക്രോചിപ്പ് മുഖേന ഒരു പട്ടിയുടെ ശരീര താപനില അളക്കാൻ കഴിയും
  •  ഐഫോണിന്റെ ഫേസ് ലോക്കിന്റെ സിഗ്നൽ ഫ്രീക്വൻസി കണ്ടുപിടിക്കാൻ കഴിയും
  • ഒരു സ്മാർട്ട് കാർഡിനെ ക്ലോൺ ചെയ്യാൻ കഴിയും

എങ്ങനെയാണ് ഫ്ലിപ്പർ സീറോ പ്രവർത്തിക്കുന്നത്

ഫ്ലിപ്പർ സീറോയിൽ കുറച്ചുതരം ആന്റിനകൾ ഉണ്ട്. വയർലസ് സിഗ്നലുകൾ ക്യാപ്ച്ചർ ചെയ്യാനും സ്റ്റോർ ചെയ്യാനും ക്ലോൺ ചെയ്യാനും എമിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.

ഇതിന് പലതരം സിഗ്നലുകളെ തിരിച്ചറിയാൻ സാധിക്കും

  1. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC)  :  ബാങ്ക് കാർഡുകളും കെട്ടിട ആക്സസ് കാർഡുകളും NFC സിഗ്നലുകൾ ഉപയോഗിക്കുന്നു.
  2. 125kHz RFID  : മൃഗങ്ങളുടെ മൈക്രോചിപ്പുകൾ ഈ ആവൃത്തി ഉപയോഗിക്കുന്നു.
  3. ഇൻഫ്രാറെഡ്  :  റിമോട്ടുകളും ഇൻഫ്രാറെഡ് സിഗ്നലുകൾ ഉപയോഗിക്കുന്നു.
  4. സബ്-1 GHz  :  ഗാരേജ് ഡോർ റിമോട്ടുകളും റിമോട്ട് കീലെസ് സിസ്റ്റങ്ങളും ആശയവിനിമയം നടത്താൻ സബ്-1 GHz ഫ്രീക്വൻസികൾ ഉപയോഗിക്കുന്നു.

Check Also

best telegram bots

Revolutionary Telegram Bots: Ease And The Darkness Behind

Spread the love The world of instant messaging has been revolutionized by the emergence of …

One comment

  1. 😐😐😐😐